Wednesday, December 17, 2025

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒരു കോടി രൂപയുടെ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിലെത്തിയ വള്ളുവമ്പ്രം സ്വദേശി നൂരേമൂച്ചി മുഹമ്മദ്‌ ഷാഫിയിൽ (33) നിന്ന് ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1260 ഗ്രാം സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും ബുധനാഴ്ച രാവിലെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ പാങ്‌ സ്വദേശിയായ ചകിടിപ്പുറം സബീബിൽ (28) നിന്ന് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന 578 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്സൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

Related Articles

Latest Articles