Wednesday, May 22, 2024
spot_img

സ്വർണ്ണവേട്ട;കടുക് രൂപത്തിലും ലാപ്‌ടോപ്പ് ചാർജറിനകത്തും സ്വർണ്ണം കണ്ടെത്തി; നാല് പേർ പിടിയിൽ

കൊച്ചി: കടുകിന്റെ രൂപത്തിലും ലാപ്‌ടോപ് ചാർജറിലും കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി.ദുബായിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും കടുകിന്റെ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 12 ലക്ഷം രൂപ വില വരുന്ന 269 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.മറ്റൊരു യാത്രക്കാരനിൽ നിന്നും ലാപ്‌ടോപ്പിന്റെ ചാർജറില് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ലാപ്‌ടോപിന്റെ ചാർജർ പൊട്ടിച്ച ശേഷമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഒരു യാത്രക്കാരനിൽ നിന്നും ആറേ മുക്കാൽ ലക്ഷം രൂപ വിലവരുന്ന 679 ഇ- സിഗരറ്റുകൾ പിടിച്ചെടുത്തു. വേറെയൊരു യാത്രക്കാരിൽ നിന്ന് നാലേ കാൽ ലക്ഷം രൂപ വിലവരുന്ന നാല് ഐഫോണുകളും പിടിച്ചെടുത്തു. അനധികൃതമായി സ്വർണവും മറ്റ് വസ്തുക്കളും കടത്തിയ കേസിൽ തിങ്കളാഴ്ച നാല് പേരെയാണ് കസ്റ്റംസ് പിടികൂടിയത്.

Related Articles

Latest Articles