Saturday, May 4, 2024
spot_img

സിറ്റി സർക്കുലർ സർവ്വീസിൽ കൂടുതൽ ബസുകളെത്തിക്കാൻ തീരുമാനം;പുതിയതായി എത്തിയത് 10 ഇലക്ട്രിക് ബസുകൾ

തിരുവനന്തപുരം:സിറ്റി സർക്കുലർ സർവ്വീസിൽ കൂടുതൽ ബസുകളെത്തിക്കാൻ തീരുമാനം. സിറ്റി സർക്കുലർ സർവ്വീസിലേക്ക് പുതിയതായി എത്തിയത് 10 ഇലക്ട്രിക് ബസുകളാണ്.നേരത്തെ സർവ്വീസ് നടത്തിയിരുന്ന 25 ബസുകൾക്ക് പുറമെയാണ് പുതിയ 10 ബസുകൾ കൂടെ എത്തിയത്. ഇതോടെ കെ എസ് ആർ ടി സി – സ്വിഫ്റ്റ് വഴി സിറ്റി സർക്കുലറിൽ സർവ്വീസ് നടത്തുന്ന ബസുകളുടെ എണ്ണം 35 ആയി.

2022 ആ​ഗസ്റ്റ് 1 നാണ് കെഎസ്ആർടിസി-സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിൽ സർവ്വീസ് ആരംഭിച്ചത്. 50 ബസുകൾക്കുള്ള ഓഡർ ആണ് നൽകിയിരുന്നത്. ആദ്യ ഘട്ടത്തിൽ 25 ബസുകളും ഇപ്പോൾ 10 ബസുകൾ കൂടെയത്തി. ഉടൻ തന്നെ 5 ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിന്റെ ഭാ​ഗമാകും. അത് തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ബാക്കിയുള്ള 10 ബസുകൾ അടുത്തമാസം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.

നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാ​ഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ​ഗുണകരമാകുന്നത്. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട്, വികാസ് ഭവൻ, പേരൂർക്കട, നെയ്യാറ്റിൻകര, തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന്റെ ചാർജിം​ഗ് സ്റ്റേഷനുകളും നിലവിൽ‌ ഉണ്ട്. സിറ്റി സർക്കുലറിൽ ദിനം പ്രതി 1000 യാത്രക്കാരിൽ നിന്നും 35,000 യാത്രക്കാർ ആയി മാറിയത് ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ്.

Related Articles

Latest Articles