Thursday, May 16, 2024
spot_img

തൊട്ടാൽ കൈപൊള്ളിക്കുന്ന സ്വർണ്ണം !!
തുടർച്ചയായി രണ്ടാം ദിനത്തിലും സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

കൊച്ചി : തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വില ഉയർന്നു. ഗ്രാമിന് 15 രൂപയാണ് ഇന്ന് മാത്രംകൂടിയത്. ഇതോടെ സ്വർണ്ണവില ഗ്രാമിനു വില 5160 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,280 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4265 രൂപയിലെത്തി. ഇന്നലെ സ്വർണവില ഗ്രാമിന് 10 രൂപ കൂടി വില 5,145 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയിലെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയും ഒരു പവൻ സ്വർണത്തിന് 42,880 രൂപയുമായിരുന്നു വില.

Related Articles

Latest Articles