തിരുവനന്തപുരം: ഇന്നലെവരെ മാറ്റമില്ലാതിരുന്ന സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4900 രൂപയായി. 3860 രൂപയായിരുന്നു വിപണിയില്‍ ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39200 രൂപയായി.

