Sunday, May 5, 2024
spot_img

യുക്രൈനിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കും മനുഷ്യത്വപരമായ സഹായം വിതരണം ചെയ്യുന്നതിനുമാണ് പ്രാധാന്യം നൽകിയത്, യുക്രൈനിലെ സ്ഥിതിയില്‍ ആശങ്കയെന്ന് പ്രധാനമന്ത്രി; ഇന്ത്യ സ്വന്തം തീരുമാനങ്ങള്‍ എടുക്കുമെന്ന് ബൈഡനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ യുക്രൈനിലെ അവസ്ഥയിൽ ആശങ്കയറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi has expressed concern over the situation in Ukraine). റഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച്‌ ഇരു നേതാക്കളും വ്യക്തമായ കാഴ്ചപ്പാടറിയിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും യുക്രൈനിയന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്കിയും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്താന്‍ താന്‍ നിര്‍ദ്ദേശിച്ചതായി പ്രധാനമന്ത്രി മോദി അറിയിച്ചു. യുക്രൈയ്‌നിലെ സ്ഥിതി വളരെ ആശങ്കജനകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“അടുത്തിടെ ബുച്ച നഗരത്തില്‍ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ വാര്‍ത്ത വളരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. ഞങ്ങള്‍ അതിനെ ഉടന്‍ അപലപിക്കുകയും ന്യായമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. യുക്രൈനിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കും മനുഷ്യത്വപരമായ സഹായം വിതരണം ചെയ്യുന്നതിനുമാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കിയത്,” പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യ സ്വന്തം തീരുമാനങ്ങള്‍ എടുക്കും” എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസ് പ്രതികരിച്ചത്. അതേസമയം റഷ്യയും ചൈനയും തമ്മിലുള്ള ശക്തമായ ബന്ധം ഇന്ത്യയുടെ ചിന്തയെ സ്വാധീനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ ഇന്ത്യ ആരുടെയെങ്കിലും ഭാ​ഗം ചേരണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടോ എന്ന വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനാണ് ഇന്ത്യ സ്വന്തം തീരുമാനങ്ങള്‍ എടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചത്.

“റഷ്യയും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഇന്ത്യക്ക് ആശങ്കയുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) ഇന്ത്യ തീര്‍ച്ചയായും വളരെ പിരിമുറുക്കമുള്ള സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. ചൈനയും റഷ്യയും തമ്മിലുള്ള ശക്തമായ ബന്ധം ഇന്ത്യ കാണുമ്പോള്‍, അത് അവരുടെ ചിന്തയെ സ്വാധീനിക്കും”, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles