Saturday, December 27, 2025

ഇന്നും സ്വര്‍ണ വില കുത്തനെ താഴേക്ക്

കൊച്ചി: യുക്രൈൻ – റഷ്യ യുദ്ധം തുടരുന്നതിന് പിന്നാലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്.
ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് 720 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപയാണ്. ഗ്രാമിന് വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി.

യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. രാവിലെ 680 രൂപ കൂടിയിരുന്നു. എന്നാൽ ഉച്ചയോടെ പവന്റെ വില 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Related Articles

Latest Articles