കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് നീട്ടിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പുരയിടമാണെങ്കിലും റവന്യൂ രേഖകളില്‍ 40 വര്‍ഷമായി നിലമായി രേഖപ്പെടുത്തിയ ഭൂമിയാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്നത് നീട്ടിവയ്ക്കാൻ കോടതി ഉത്തരവിട്ടത്.
പഴയ രജിസ്ട്രേഷന്‍ രേഖകള്‍ പരിശോധിച്ച് കുറഞ്ഞ നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം ചോദ്യംചെയ്ത് തൃപ്പൂണിത്തുറയിലെ സീമ ഓഡിറ്റോറിയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ ഉടമ പ്രഫ. ഷൈലജ ചേന്നാട്ട് നല്‍കിയ ഹർജിയിലാണ് വിധി പ്രഖ്യാപിച്ചത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവിട്ടത്. മാർച്ച് 19 നാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. അന്ന് വരെ നടപടികൾ നീട്ടിവെക്കണമെന്നാണ് നിര്‍ദേശം.

