Wednesday, May 15, 2024
spot_img

”കാരണം വ്യക്തമാക്കാനാവില്ല’; സ്വര്‍ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറി

കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ (Swapna Suresh) അഭിഭാഷകന്‍ പിന്മാറി. എൻഐഎ കോടതിയിൽ നടന്ന വാദത്തിനിടെയായിരുന്നു കേസുവാദിക്കുന്നതിൽ നിന്നും പിന്മാറുന്നതായി അഭിഭാഷകൻ സൂരജ് ടി ഇലഞ്ഞിക്കൽ അറിയിച്ചത്. വക്കാലത്ത് ഒഴിയാനുള്ള കാരണം പുറത്ത് പറയാനാകില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാന്‍ സ്വപ്ന സുരേഷിന് നോട്ടീസ് നല്‍കിയിരുന്നു. അഭിഭാഷകൻ പിൻമാറിയ പശ്ചാത്തലത്തിൽ എൻഐഎ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻഐഎ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.

Related Articles

Latest Articles