Monday, December 29, 2025

തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. 39,200 രൂപയാണ് ഒരു പവന് ഇന്നത്തെ വില. ഗ്രാമിന് 4900 രൂപയും. ഏപ്രിൽ 23 നാണ് അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. ആഭ്യന്തര വിപണിയിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ സംഭവിക്കാതിരുന്നതിനാലാണ് സ്വർണവില മാറ്റമില്ലാതെ തുടർന്നത്.

നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

Related Articles

Latest Articles