Thursday, January 1, 2026

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല : വെള്ളിയുടെ വിലയിൽ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 55 രൂപ ഉയര്‍ന്നിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4735 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുന്നു. 50 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 3925 രൂപയാണ്.

അതേസമയം, വെള്ളിയുടെ വില ഇന്നലെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ന് വില കുറഞ്ഞു. ഇന്നലെ ഒരു രൂപ കൂടിയെങ്കിലും ഇന്ന് ഒരു രൂപ തന്നെ കുറഞ്ഞു.

Related Articles

Latest Articles