Tuesday, May 7, 2024
spot_img

തിളങ്ങുന്ന ചര്‍മ്മമാണോ നിങ്ങൾ സ്വപ്‌നം കാണുന്നത്; രാത്രി ഉറങ്ങുന്നതിന് മുന്നെ ഇക്കാര്യം ചെയ്യുക!

ചര്‍മ്മത്തിന്റെ പുതുമയ്ക്കും തിളക്കത്തിനും പോഷകസമൃദ്ധമായ ഭക്ഷണത്തിനൊപ്പം ഇനിയും പലതും പിന്തുടരേണ്ടതുണ്ട്. ഏതൊരു പെണ്‍കുട്ടിയും സുന്ദരിയായി കാണാന്‍ ഇഷ്ടപ്പെടുന്നു. ഇതിനായി പല ശ്രമങ്ങളും നടത്താറുണ്ട്. അതുകൊണ്ടാണ് ചര്‍മ്മം തിളങ്ങുന്നതും .

പ്രായം കൂടുന്തോറും ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം കുറയാന്‍ തുടങ്ങുന്നു. എന്നാല്‍ എപ്പോഴും ചെറുപ്പവും തിളക്കവുമുള്ളവരായി കാണുന്നതിന് ചില സ്ത്രീകള്‍ നൈറ്റ് ക്രീമും ഡേ ക്രീമും പുരട്ടുന്നു. ക്രീം നമ്മുടെ ചര്‍മ്മത്തിന്റെ മുകളിലെ പാളിയെ പ്രകാശിപ്പിക്കുന്നു. ചര്‍മ്മം ഉള്ളില്‍ നിന്ന് തിളങ്ങണമെങ്കില്‍ ഇതിന് വീട്ടില്‍ തന്നെ ഒരു പരിഹാരം ഉണ്ട്.

മുഖം തിളങ്ങാന്‍ പല സ്ത്രീകളും മേക്കപ്പും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഉപയോഗിക്കുന്നു. എന്നാല്‍ ഇത് തെറ്റാണ്. നിങ്ങളുടെ ചര്‍മ്മത്തിന് ഉള്ളില്‍ നിന്ന് ജലാംശം ഇല്ലെങ്കില്‍ തിളക്കം കാണില്ല. തിളങ്ങുന്ന ചര്‍മ്മത്തിന് പൂര്‍ണ്ണമായും ജലാംശം ഉണ്ടായിരിക്കണം. ഇതിനായി നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ വെള്ളം കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുന്നെ തന്നെ ആവശ്യത്തിന് വെള്ളം കുടിച്ച്‌ ഉറങ്ങണം. തേങ്ങാവെള്ളവും കുടിക്കാം. ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. മുഖത്തിന്റെ തിളക്കത്തിന് ഏറ്റവും പ്രധാനം നല്ല ഭക്ഷണം കഴിക്കുക എന്നതാണ്. നിങ്ങള്‍ക്ക് സ്വാഭാവികമായും ചര്‍മ്മത്തിന് തിളക്കം വേണമെങ്കില്‍ കാരറ്റ് ഇതിന് വളരെ ഉപയോഗപ്രദമാകും.

രു പ്ലേറ്റ് കാരറ്റ് കഴിച്ചാല്‍ നിങ്ങളുടെ മൃതകോശങ്ങളെല്ലാം ഒറ്റരാത്രികൊണ്ട് അവസാനിക്കും. വിറ്റാമിന്‍ സി, എ, ബി എന്നിവ ക്യാരറ്റില്‍ കാണപ്പെടുന്നു, ഇത് തിളങ്ങുന്ന ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും.

ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് കാപ്പി ഉത്തമമായ പ്രതിവിധിയാണ്. രാത്രി ഉറങ്ങുന്നതിന് മുന്നെ കോഫി പേസ്റ്റ് പുരട്ടി കുറച്ച്‌ സമയത്തിന് ശേഷം കഴുകിക്കളയാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുഖത്ത് ഒരു തിളക്കം കണ്ടു തുടങ്ങും.

Related Articles

Latest Articles