തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. പവന് 38,880 രൂപയും ഗ്രാമിന് 4860 രൂപയുമാണ് ഇന്നത്തെ വില. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 4825 രൂപയും പവന് 38,600 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്.
ഗ്രാമിന് 25 രൂപയുടേയും പവന് 200 രൂപയുടേയും വര്‍ധനവാണ് വെള്ളിയാഴ്ചയുണ്ടായത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് വ്യാഴാഴ്ച സ്വര്‍ണവില വര്‍ധിച്ചത്. ഏപ്രില്‍ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായിരുന്നു കുറഞ്ഞ വില.

