കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്നും മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ തന്നെ തുടരുകയാണ്. ഒരു പവൻ സ്വര്‍ണത്തിന് 39,640 രൂപയാണ് വില. ഒരു ഗ്രാമിന് 4955 രൂപയും. ഏപ്രിൽ 14 മുതലാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്.
ഈ മാസം ആദ്യം ഒരു പവൻ സ്വര്‍ണത്തിന് 38,480 രൂപയായിരുന്നു വില. എന്നാൽ ഏപ്രിൽ നാലു മുതൽ ആറ് വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില ഉണ്ടായിരുന്നത്. ഒരു പവൻ സ്വര്‍ണത്തിന് 38,240 രൂപയും ഒരു ഗ്രാമിന് 4,780 രൂപയുമായിരുന്നു വില.
ഉയരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും യുക്രെയ്‌ൻ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തിന് മുൻതൂക്കം നൽകുന്നുണ്ട്. അതുകൊണ്ടാണ് സ്വർണ്ണത്തിന് വില കൂടാൻ കാരണമാകുന്നത്. കൂടാതെ ട്രഷറി വരുമാനം കുറഞ്ഞതും, സ്വര്‍ണ വില ഉയരാൻ കാര്യമായി.

