Sunday, May 19, 2024
spot_img

കുത്തനെ കുറഞ്ഞും കൂടിയും; സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണ വില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഇന്നലെ സ്വർണ്ണ വിലയിൽ വർദ്ധനവുണ്ടായിരുന്നു. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 15 രൂപ വർധിച്ചിരുന്നു.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്നലെ 15 രൂപ വർധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4075 രൂപയായി.
എന്നാൽ ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമുണ്ട്. ഒരു രൂപയുടെ കുറവാണ് വെള്ളിയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വെള്ളിയുടെ വിപണി വില 73 രൂപയായി കുറഞ്ഞു. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില.

Related Articles

Latest Articles