Friday, January 2, 2026

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില; മാറ്റമില്ലാതെ വെള്ളി വില

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,720 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 3,895 രൂപയായി.

കഴിഞ്ഞ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ സ്വര്‍ണ വില ഗ്രാമിന് 4740 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 37920 രൂപയാണ്. 22 കാരറ്റ് സ്വര്‍ണ വിലയിലുണ്ടായ കുറവിനെ തുടര്‍ന്ന് 18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 3915 രൂപയാണ്. ഇതോടെ 18 കാരറ്റ് സ്വര്‍ണം പവന് വില 31320 രൂപയായി കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 66 രൂപയാണ് വെള്ളിയുടെ വിപണി വില. ഇന്നലെ ഒരു ഗ്രാം വെളളിക്ക് ഒരു രൂപ കുറഞ്ഞിരുന്നു.

Related Articles

Latest Articles