Tuesday, May 21, 2024
spot_img

ബൈക്ക് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചു വീണ സംഭവം; മൂന്ന് യുവാക്കളുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തു

കട്ടപ്പന: കട്ടപ്പന വെള്ളയാംകുടിയില്‍ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്ഫോര്‍മറിനുള്ളിൽ തെറിച്ചു വീണ സംഭവത്തിൽ മൂന്ന് യുവാക്കളുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തു.

അമിത വേഗത്തില്‍വന്ന ബൈക്ക് നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോമറി‍ന്റെ സുരക്ഷ വേലിക്കുള്ളില്‍ ഉയര്‍ന്നുവീഴുകയായിരുന്നു. അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പന്‍കോവില്‍ സ്വദേശി നിഥിന്‍ ബിജു എന്നിവരുടെ ലൈസന്‍സാണ് സസ്പെന്‍ഡ്​ ചെയ്തത്.

Related Articles

Latest Articles