Sunday, May 19, 2024
spot_img

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.6 കിലോഗ്രാം സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശി ജാബിർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 76 ലക്ഷം രൂപയുടെ 1.6 കിലോഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്ത്. ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി ജാബിര്‍ (29) കൊണ്ടുവന്ന 2 ബ്ലൂടൂത്ത് സ്പീക്കറിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.ആനന്ദ്കുമാര്‍, സൂപ്രണ്ടുമാരായ സി.പി.സബീഷ്, എം.ഉമാദേവി, സന്തോഷ് ജോണ്‍, ഇന്‍സ്പെക്ടര്‍മാരായ എന്‍.റഹീസ്, പൊരുഷ് റോയല്‍, അര്‍ജുന്‍ കൃഷ്ണ, കെ.കെ.പ്രിയ, വീരേന്ദ്ര പ്രതാപ്, ദിനേശ് മുര്‍ദ, ഹെഡ് ഹവില്‍ദാര്‍മാരായ വിശ്വരാജ്, എസ്.ജമാലുദ്ദീന്‍ എന്നിവരാണു സ്വര്‍ണം കണ്ടെടുത്തത്.

Related Articles

Latest Articles