Friday, May 17, 2024
spot_img

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട: ശരീരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് 1.167 കിലോ

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പിടിച്ചെടുത്തു. മാത്രമല്ല കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരുകിലോയിലധികം സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്.

സംഭവത്തിൽ പൊന്നാനി സ്വദേശി സുധീഷ്, പാലക്കാട് സ്വദേശി കൂടല്ലൂര്‍ സജീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ സജീഷാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണമിശ്രിതം കടത്തിയത്. ഇയാളുടെ പക്കൽ നിന്നും 1.167 കിലോഗ്രാമാണ് പിടികൂടിയത്.

അതേസമയം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എയ്ഡ്‌പോസ്റ്റിലെ പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. സജീഷിനെ സ്വീകരിക്കാനെത്തിയതായിരുന്നു സുധീഷ്. പിന്നാലെയാണ് ഇയാളെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Latest Articles