Saturday, January 10, 2026

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 45 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി കസ്റ്റംസ്; വാരം സ്വദേശി ഹസ്‌നാഫ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 45 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി കസ്റ്റംസ്.

സംഭവത്തിൽ കണ്ണൂർ വാരം സ്വദേശി ഹസ്‌നാഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാർജയിൽ നിന്നെത്തിയതായിരുന്നു ഹസ്‌നാഫ്. ഹസ്‌നാഫിന്റെ പക്കൽ നിന്നും 45 ലക്ഷം രൂപ വിലവരുന്ന 925 ഗ്രാം സ്വർണമാണ് പിടികൂടിയത്

അതേസമയം ഇന്നലെ കണ്ണൂർ എയർപോർട്ടിൽ നിന്നും 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.

കാസർകോട് സ്വദേശി മൊഹിദിൻ കുഞ്ഞിയിൽ നിന്നാണ് സ്വർണം കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 1.399 ഗ്രാം സ്വർണം കസ്റ്റംസ് കണ്ടെടുത്തിരുന്നു..

Related Articles

Latest Articles