Tuesday, September 22, 2026

കരിപ്പൂരില്‍ വൻ സ്വർണ്ണ വേട്ട; പിടികൂടിയത് 1.75 കോടിയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ (Gold) സ്വർണവേട്ട. നാലു പേരില്‍ നിന്നായി 4.12 കിലോ ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. മറ്റൊരാളില്‍ നിന്ന് 164 ഗ്രാം സ്വര്‍ണവും പിടിച്ചു.1.75 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്.

കണ്ണൂര്‍ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് സഫ്വാന്‍, മലപ്പുറം സ്വദേശികളായ ഹുസൈന്‍, ശിഹാബുദ്ധീന്‍ എന്നിവരാണ് സ്വര്‍ണ മിശ്രിതവുമായി പിടിയിലായത്. കാസര്‍കോട് സ്വദേശി യഹ്യ പര്‍വേസാണ് 164 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വർണ്ണം പിടികൂടിയത്.

Related Articles

Latest Articles