Friday, May 3, 2024
spot_img

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 1.5 കോടിയുടെ സ്വർണം പിടികൂടി കസ്റ്റംസ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

ദുബായ്-കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ 2 പേർ അറസ്റ്റിലായി.

അജിനാസ്, റഹീസ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരെയാണ് കസ്റ്റംസ് പിടികൂടിയത്. 2 കിലോ 127 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്.

സമീപകാലത്തെ ഏറ്റവും വലിയ സ്വർണവേട്ടയാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്

Related Articles

Latest Articles