Wednesday, May 8, 2024
spot_img

വസ്ത്രങ്ങൾക്കും, ചെരിപ്പുകൾക്കും നികുതി കൂട്ടില്ല; വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസതീരുമാനവുമായി ജിഎസ്ടി കൗണ്‍സില്‍

ദില്ലി: വസ്ത്രങ്ങൾക്കും, ചെരിപ്പുകൾക്കും നികുതി കൂട്ടില്ല. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസ തീരുമാനവുമായി ജിഎസ്ടി കൗണ്‍സില്‍ (GST Council Meeting). കേന്ദ്ര ബജറ്റിന് മുന്നോടിയായി ദില്ലിയിൽ ചേർന്ന
യോഗത്തിലാണ് നിർണ്ണായക തീരുമാനമെടുത്തത്. ഇതോടെ അഞ്ച്​ ശതമാനത്തിൽ നിന്ന്​ 12 ശതമാനമാക്കി നികുതി വർധിപ്പിക്കാനുള്ള തീരുമാനമാണ്​ കേന്ദ്രം മരവിപ്പിച്ചത്​.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് രാവിലെ 11 മണിക്ക് യോഗം ചേർന്നത്.
ഇതിൽ ജി എസ് ടി കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഇതോടെയാണ് ചെരുപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് വർദ്ധിപ്പിച്ച നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരുത്തേണ്ടെന്ന തീരുമാനം എടുത്തത്. വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

അതേസമയം സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലി വിജ്ഞാൻ ഭവനിലാണ് മന്ത്രിമാരുമായുള്ള യോഗം നടന്നത് . കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. സംസ്ഥാനങ്ങളുടെ വിവിധ ആവശ്യങ്ങളും, കേന്ദ്രത്തിൽ നിന്നും കടം വാങ്ങുന്നതിന്റെ പരിധി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയായിരുന്നു.

Related Articles

Latest Articles