Wednesday, September 30, 2026

കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണ്ണവേട്ട: ആറു പേര്‍ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണ്ണവേട്ട. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

താമരശ്ശേരി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കര്‍ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അജ്മല്‍, മലപ്പുറം സ്വദേശി ഷെയ്‌റ എന്നിവരാണ് പിടിയിലായത്. ബാഗിനുള്ളില്‍ ഒളിപ്പിച്ചും ക്യാപ്സ്യൂളാക്കിയുമാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. 5 കിലോ സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles