മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് നിർണ്ണായക മൊഴി പുറത്തുവന്നിരിക്കുകയാണ്. സ്വപ്ന സുരേഷും സരിത്തുമാണ് ഇത്തരത്തിൽ നിർണ്ണായക മൊഴി നൽകിയിരിക്കുന്നത്. ഡോളർ കടത്ത് കേസിലെ ഷോക്കോസ് നോട്ടീസിലാണ് കസ്റ്റംസ് സ്വപ്നയുടെ മൊഴി ചേർത്തിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷണനും വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്നാണ് സ്വർണകടത്തു േകസ് പ്രതി സ്വപ്നയുടെയും സരിത്തിന്റെയും മൊഴി.
2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച് വിദേശകറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയെ ഫോണിൽ വിളിച്ച് ഒരു പാക്കറ്റ് മുഖ്യമന്ത്രിക്ക് എത്തിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഈ പാക്കറ്റ് കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയായ അഹമ്മദ് അൽദൗഖി നേരിട്ട് യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി.

