Sunday, May 5, 2024
spot_img

എട്ട് വര്‍ഷം കൊണ്ട് കേരളത്തിലെ വിവിധ ജില്ലകള്‍ കടലിന് അടിയില്‍ മുങ്ങും; നാസയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

കൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ 2100 ആകുമ്ബോഴേക്കും ഇന്ത്യയിലെ 12 തീരദേശ നഗരങ്ങള്‍ 3 അടി വരെ വെള്ളത്തില്‍ മുങ്ങുമെന്ന് റിപ്പോർട്ട്. ഐപിസിസിസിയും (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ് ക്ലൈമറ്റ് ചെയ്ഞ്ച്) നാസയും ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

നാസയുടെ സമുദ്രജലനിരപ്പ് പ്രവചന രീതിയെ അവലംബമാക്കി നടത്തിയ പഠനം പറയുന്നതനുസരിച്ച്‌ സംസ്ഥാനത്ത് 2,100ഓടെ 71 സെന്റിമീറ്ററും 2,150ല്‍ ഇത് 1.24 മീറ്ററും കടല്‍ കയറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാസയുടെ പ്രവചനമനുസരിച്ച്‌ 21-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊച്ചി, പാരദീപ്, ഖിദിര്‍പുര്‍, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി, ഓഖ, ഭാവ്‌നഗര്‍, മുംബൈ, മോര്‍മുഗാവ്, മംഗളൂരു എന്നീ 12 ഇന്ത്യന്‍ നഗരങ്ങള്‍ 0.49 അടി മുതല്‍ 2.7 അടി വരെ ഉയരത്തില്‍ കടല്‍ എടുക്കും.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലിന്റെ (ഐപിസിസി) റിപ്പോര്‍ട്ട് ഉദ്ധരിച്ച്‌ നിരവധി നഗരങ്ങള്‍ മുങ്ങുമെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐപിസിസിയുടെ ആറാമത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടാണിത്. കേരള തീരത്ത് ഒരു മീറ്റര്‍ ജലനിരപ്പുയര്‍ന്നാല്‍ 372 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കടലിന് അടിയിലാകും, അതായത് കുട്ടനാടും ആലപ്പുഴയും വെള്ളത്തിനടിയിലാകും. 2,130ഓടെ തൃശൂര്‍ ജില്ലയുടെ 150 ച.കി.മീയും ആലപ്പുഴ ജില്ലയുടെ 116 ച.കി.മീയും കോട്ടയത്തെ 88 ച.കി.മീയും എറണാകുളത്തെ 20 ചതുരശ്ര കിലോമീറ്ററും മുങ്ങിപ്പോകും.

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഐപിസിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞനായ കെ കെ രാമചന്ദ്രന്‍ വ്യക്തമാക്കി.1988 മുതല്‍ ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം ഐപിസിസി വിലയിരുത്തുന്നു. ഈ പാനല്‍ ഓരോ 5-7 വര്‍ഷത്തിലും ലോകമെമ്ബാടുമുള്ള പരിസ്ഥിതിയുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തവണ റിപ്പോര്‍ട്ട് വളരെ ദയനീയമായ സാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles