കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എടുത്തു. എൻ ഐ എ ആണ് കൊച്ചിയിൽ ഇരുവരുടേയും മൊഴി എടുത്തത്. സ്വപ്ന ജയിൽ മോചിതയായ ശേഷം മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തതെന്നാണ് സൂചന.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ ഐ എ കേസിൽ ശിവശങ്കറിനെ നേരത്തെ പ്രതിചേർത്തിരുന്നില്ല.
ഈ സാഹചര്യത്തിൽ എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലുള്ള വാസ്തവം അറിയുക എന്നതാണ് ദേശീയ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.

