Wednesday, May 15, 2024
spot_img

സ്വർണ്ണക്കടത്ത് കേസ്; ഫൈസൽ ഫരീദും, റെബിൻസും ദുബായിൽ അറസ്റ്റിലായതായി എൻ.ഐ.എ

ദില്ലി: നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദും (36), റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചു.

മുഹമ്മദ് ഷാഫിയും റമീസുമാണ് സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്.

ഫൈസൽ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാൽ ഇയാൾ തന്നെയാണു പ്രതിയെന്ന് എൻഐഎ സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. ഇയാളുടെ തൃശൂരിലെ വീട്ടിൽ എൻഐഎ റെയ്ഡ് നടന്നിരുന്നു.

Related Articles

Latest Articles