Tuesday, May 21, 2024
spot_img

സ്വർണ്ണക്കടത്ത് കേസിലെ പ്രതി പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു; സ്വപ്ന മുൻകൂർ ജാമ്യം തേടി

തിരുവനന്തപുരം : സ്വർണക്കടത്ത് കേസി പി . ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു. ലെ പ്രതി സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസത്തേക്കാണ് സരിത്തിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത് .

അതേസമയം, കേസിൽ താൻ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോൺസുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗിന്‍റെ കാര്യത്തിൽ ഇടപെട്ടതെന്നാണഅ സ്വപ്നയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഒാഫിസിനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സ്വപ്ന ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നയതന്ത്ര ചാനലില്‍ എത്തിയെന്ന് പറയുന്ന ബാഗേജിന്റെ എല്ലാ ഉത്തരവാദിത്വവും കോണ്‍സുല്‍ ജനറല്‍ ഒാഫിസില്‍ നിക്ഷിപ്തമാക്കിയാണ് സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി.ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.

അതിനിടെ, സ്വപ്നക്ക് പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകള്‍ക്കായി വിദേശത്ത് പോയിട്ടുണ്ട്.ഇത് വരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു

Related Articles

Latest Articles