Saturday, May 4, 2024
spot_img

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. കൊച്ചിയിലെ പ്രത്യേക കോടതിയാണ് സ്വപ്നയ്ക്കു ജാമ്യം അനുവദിച്ചത്. എന്നാല്‍ എൻഐഎ കേസിൽ കസ്റ്റഡി തുടരുന്നതിനാൽ സ്വപ്നയ്ക്കു പുറത്തിറങ്ങാനാവില്ല.

സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെയാണ് കഴിഞ്ഞയാഴ്ച കോടതിയിൽ കുറ്റപത്രം നൽകിയത്. അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സ്വപ്നയ്ക്കു ജാമ്യം ലഭിച്ചിരുന്നു.

Related Articles

Latest Articles