Tuesday, September 22, 2026

സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ചോരുന്നതില്‍ അന്വേഷണസംഘത്തിന് ആശങ്ക

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ചോരുന്നത് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘത്തിന്റെ അന്വേഷണത്തെ തകിടം മറിക്കുന്നതായി ആരോപണം. പ്രതികളെ പിടികൂടുന്നതിനും അന്വേഷണത്തിനും തടസ്സം നേരിടുന്നു.

ഡിആര്‍ഐ തെരയുന്ന തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി മലപ്പുറം സ്വദേശിയായ ഹക്കിമിന് ബാംഗ്ലൂര്‍, മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ സ്വര്‍ണവ്യാപാരികളുമായി അടുത്ത ബന്ധമുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം ഉദ്യോഗസ്ഥ തലത്തിലെ ബന്ധം വളരെ വലുതാണ്. ഇവരുടെ ശുപാര്‍ശയ്ക്ക് അനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയമിക്കുന്നതും മറ്റുള്ളവരെ സ്ഥലം മാറ്റുന്നതും.

നിയമനത്തിന് സഹായിച്ചവരെ തിരികെ സഹായിച്ചതോടെയാണ് തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങള്‍ വഴിയുള്ള കടത്ത് വ്യാപകമായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥലം മാറ്റം അര്‍ഹതപ്പെട്ട തരത്തിലാണോ എന്നും ഡിആര്‍ഐ സംഘം പരിശോധിക്കുന്നുണ്ട്.

ഒളിത്താവളങ്ങളില്‍ ഡിആര്‍ഐ സംഘം എത്തുമ്പോള്‍ പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഇതു തുടരുകയാണ്. മൊബൈല്‍ ഫോണ്‍വരെ പ്രതികള്‍ മാറ്റിക്കഴിഞ്ഞു.

Related Articles

Latest Articles