ചടയമംഗലം: കാരാളിക്കോണം വളവില്‍ തെക്കേക്കോണത്ത് പൊയ്കവിളവീട്ടില്‍ ഫസിലുദ്ദീന്റെ ഭാര്യയുടെ നാലരപ്പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊച്ചി പള്ളുരുത്തി സ്വദേശി പൂവത്തുങ്കല്‍വീട്ടില്‍ മുഹമ്മദ് ഇര്‍ഫാ(21)നെയാണ് യെ ചടയമംഗലം പോലീസ് അറസ്റ്റു ചെയ്തത് .
പോലീസ് ഇന്‍സ്പെക്ടര്‍ വി.ബിജു, സബ് ഇന്‍െസ്പക്ടര്‍മാരായ പി.എം.പ്രിയ, ജെ.സലിം, സി.പി.ഒ.മാരായ സനല്‍, അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഭാര്യയുമൊത്ത് മുഹമ്മദ് ഇര്‍ഫാന്‍ ഫസിലുദ്ദീന്റെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിച്ചശേഷം ഒളിവില്‍ പോയത്. ആറുമാസംമുന്‍പ് കോവിഡ് ബാധിച്ചു മരിച്ച ഫസിലുദ്ദീന്റെ ഭാര്യയുടെ ഓര്‍മക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്നതാണ് താലിമാല.

