Monday, November 9, 2026

ആശ്വാസ വാർത്തയെത്തി !തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി !

തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനികളെയാണ് കണ്ടെത്തിയത്. മൂവര്‍ക്കുമായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സ്‌കൂളില്‍ മടങ്ങി വരികയായിരുന്ന ഇവരെ കണ്ടെത്തിയത്.

മൂവരെയും ഇന്ന് ഉച്ചയോടെ കാണാതായത്. മൂവരും 12.30ന് ആരംഭിക്കുന്ന ക്ലാസിനായി ബസിലെത്തിയ ശേഷം സ്‌കൂളില്‍ പ്രവേശിച്ചില്ല. സ്‌കൂള്‍ ബസില്‍ എത്തിയ മൂവരും പട്ടത്ത് ഇറങ്ങിയതായി വിവരം ലഭിച്ചു. മൂവരും ക്ലാസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ മെഡിക്കല്‍ കേളേജ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്.

Related Articles

Latest Articles