Thursday, December 25, 2025

കടുത്ത നടപടിയുമായി ഗൂഗിൾ ; ഉയർന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കും, സിഇഒ സുന്ദർ പിച്ചൈ

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഗൂഗിളിലെ ഉയർന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. ശമ്പളത്തിന്റെ 6 ശതമാനത്തോളം വെട്ടികുറയ്ക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് നേരത്തെ അറിയിച്ചതാണ്. കടുത്ത പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്. ഇത് പരിഹരിക്കാൻ ശമ്പളം വെട്ടികുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി.

സീനിയർ വൈസ് പ്രസിഡന്റ് തലത്തിന് മുകളിലുള്ള എല്ലാ ജീവനക്കാരുടെയും വാർഷിക ബോണസിൽ നിന്നും വലിയൊരു തുകയാണ് വെട്ടികുറയ്ക്കുക. ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ സുന്ദർ പിച്ചൈയുടെ ശമ്പളം എത്രത്തോളം കുറയ്ക്കുമെന്ന് വ്യക്തമാക്കീട്ടില്ല.

Related Articles

Latest Articles