Tuesday, April 30, 2024
spot_img

കാലും പാദങ്ങളും ഇടയ്ക്കിടെ മരവിക്കാറുണ്ടോ ? വീട്ടിൽ തന്നെ ചെയ്യാം ഈ പൊടികൈകൾ

തറയിൽ ഇരുന്നിട്ട് എണീക്കുമ്പോൾ അല്ലെങ്കിൽ കുറച്ച് നേരം കാൽ അനക്കാതെ വയ്ക്കുമ്പോൾ ഒക്കെ മരവിച്ച പോലെ അനുഭവപ്പെടാറില്ലേ. നമ്മുടെ ശരീരത്തിലെ ഞരമ്പുകൾ തലച്ചോറിനോടും സുഷുമ്നാ നാഡിയോടും ശരിയായ രീതിയിൽ പ്രതികരിക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്നമെന്നാണ് പറയപ്പെടുന്നത്. ഇതിനായി ചില പൊടികൈകൾ പരീക്ഷിക്കാം

ഇളം ചൂട് വെള്ളത്തിൽ പാദങ്ങൾ മുക്കി വയ്ക്കാം
പെട്ടെന്ന് ഇത്തരത്തിലൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കാലുകൾ ചെറു ചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം. ഇത് ഒരു പരിധിവരെ മരവിപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.

ഓയിൽ മസാജ്

എള്ളെണ്ണയോ വെളിച്ചെണ്ണയോ ചെറുതായി ചൂടാക്കി ഒന്നു മുതൽ അഞ്ചു മിനിറ്റ് വരെ പാദങ്ങളിൽ നന്നായി മസാജ് ചെയ്താൽ കാലിലെ മരവിപ്പ് പ്രശ്‌നം വളരെ വേഗത്തിൽ പരിഹരിക്കപ്പെടും.

നെയ്യ്

ആയുർവേദ വിദഗ്ധരുടെ അഭിപ്രായത്തിൽ, ശുദ്ധമായ ദേശി നെയ്യ് നമ്മുടെ മുഴുവൻ ശരീരത്തിനും ഗുണം ചെയ്യും. വാത, പിത്തദോഷം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നു, ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് വീട്ടിൽ ഉണ്ടാക്കിയ രണ്ട് ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി ഇളം ചൂടുള്ളപ്പോൾ പാദങ്ങളിൽ പുരട്ടുക. ദിവസവും ഇങ്ങനെ ചെയ്താൽ കാലിലെ മരവിപ്പ് പ്രശ്‌നത്തിന് പരിഹാരമാകും.

Related Articles

Latest Articles