മൊബൈല്‍ പേമെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കാണിച്ചുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി റിസര്‍വ് ബാങ്കിന്റെ വിശദീകരണം തേടി.
ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം ആര്‍ആര്‍ബിയുടെ അംഗീകാരം ഇല്ലാതെയും പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ്സ് നിയമം ലംഘിച്ചുമാണെന്ന് കാണിച്ച് അഭിജിത് മിശ്ര എന്ന വ്യക്തി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ആര്‍ ആര്‍ബിയുടെ വിശദീകരണം തേടിയത്.
ആര്‍ആര്‍ബിയുടെ അംഗീകാരം ഇല്ലാതെ ഗൂഗിള്‍ പേ എങ്ങനെയാണ് സാമ്പത്തിക വിനിമയം നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് എ.ജെ. ഭാംഭാനി എന്നിവരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചു.
ആര്‍ആര്‍ബിയുടെ അംഗീകൃത പേമെന്റ് സിസ്റ്റംസ് ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഗൂഗിള്‍ പേ ഇല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആര്‍ആര്‍ബിയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണു ഹർജിയിൽ വ്യക്തമാക്കി, ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് നമ്ബര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതോടെ ഗൂഗിള്‍ പേ സ്വകാര്യതയില്‍ കടന്നുകയറുകയാണ്. പേമെന്റ് സിസ്റ്റംസ് ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനത്തിന് അനുമതി നിര്‍ബന്ധമാണെന്ന റിസര്‍വ് ബാങ്കിന്റെ വിവരാവകാശമറുപടിയും ഹര്‍ജിയില്‍ പറയുന്നു. അനധികൃത സ്വകാര്യ കമ്പനിയ്ക്ക് ഇന്ത്യന്‍ പൗരന്‍മാരുടെ വ്യക്തിഗത അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം വകുപ്പിന് എതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിനും ഗൂഗിള്‍ ഇന്ത്യക്കും കോടതി വിശദീകരണം ആവിശ്യപ്പെട്ട് നോട്ടീസ് അയച്ചു. വാദം കേള്‍ക്കുന്നതിനായി കേസ് 29-ലേക്കു മാറ്റി

