കൊല്ലം: ആളുമാറി യുവാക്കളെ വെട്ടാന്‍ ശ്രമം. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ സ്വദേശി വിജില്‍ ആണ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത്.
തന്റെ കൈ ഒടിച്ച ഏരൂര്‍ സ്വദേശിയെ വെട്ടാനാണ് വിജിലിശ്രമിച്ചത്. എന്നാല്‍ ആളുമാറി യുവാക്കള്‍ക്ക് നേരെയാണ് വിജിൽ അക്രമിക്കാനെത്തിയത്. ആക്രമണത്തില്‍ നിന്നും ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പോലീസില്‍ കേസ് നല്‍കിയെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും യുവാക്കള്‍ ആരോപിക്കുന്നു.

