ടെഹ്റാൻ: കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ (Jail) കഴിഞ്ഞിരുന്ന പ്രതി, ഇരയുടെ കുടുംബം മാപ്പുനല്‍കിയത് അറിഞ്ഞതോടെ നെഞ്ചുപൊട്ടി മരിച്ചു. ഇറാന്‍ സ്വദേശിയായ അക്ബര്‍ ആണ് മരിച്ചത്. ഇറാനിലെ ബന്ദർ അബ്ബാസിലെ കോടതി ദയാഹർജി നൽകിയതിന് പിന്നാലെയാണ് സംഭവം.
വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞ 18 വർഷമായി ഇരയുടെ കുടുംബത്തോട് അപേക്ഷിച്ചിരുന്ന ഇയാൾക്ക് ഒടുവിലാണ് കുടുംബം മാപ്പ് നൽകിയത്. ഇരയുടെ മാതാപിതാക്കൾ മാപ്പുനൽകിയെന്ന് ഇയാളെ അറിയിച്ചതോടെ സന്തോഷവാനായ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

