വയനാട്: മീനങ്ങാടിയില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. അതിൽ അഞ്ചു പേര്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ കുമാര്‍, അഖില്‍, നന്ദുലാല്‍, സക്കറിയ,പ്രദീപ്കുമാര്‍ എന്നിവരാണ് പിടിയിലായത്.
പാതിരിപ്പാലം ക്വട്ടേഷന്‍ ആക്രമണത്തിലെ പ്രതി കൂടിയാണ് തൃശൂര്‍ സ്വദേശി നിഖിൽ. ഇയാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രക്ഷപ്പെട്ടത്. ഇവര്‍ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
ക്വട്ടേഷനുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾക്കായാണ്. സംഘം മീനങ്ങാടിയിലെത്തിയതെന്നാണ് സൂചന. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കാറുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

