Friday, May 17, 2024
spot_img

തുളസിയിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങൾ കണ്ടോ ? ഇനി ഇവ അറിയാതെ പോകരുത്

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് തുളസി. ഇന്ത്യയില്‍ ഈ സസ്യത്തിനുള്ള മതപരമായ പ്രാധാന്യവും ഏറെയാണ്. തുളസിയുടെ ഇലകള്‍ പല ആവശ്യങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ചുമയും ജലദോഷവും അകറ്റാന്‍ ചായയ്ക്കൊപ്പം തുളസി ഇല ചേര്‍ക്കാറുണ്ട്. കാലാവസ്ഥ വൃതിയാനങ്ങള്‍ക്ക് അനുസരിച്ച്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒന്നായാണ് തുളസിയെ കണക്കാക്കുന്നത്.

പറഞ്ഞാൽ തീരാത്തത്ര ആരോഗ്യ ഗുണങ്ങള്‍ ഉള്ളതിനാല്‍ തുളസി ഔഷധ സസ്യങ്ങളുടെ രാജ്ഞിയായി കണക്കാക്കപ്പെടുന്നു. തുളസി ഇലകളില്‍ വൈറ്റമിന്‍ കെ, എ, സി തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ മിനറെല്‍സും തുളസിയില്‍ അടങ്ങിയിട്ടുണ്ട്.

കോവിഡ്-19 മഹാമാരിയ്ക്കിടെ നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തുളസി. തുളസി ഇലകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് വൈറസുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

നിങ്ങള്‍ക്ക് ജലദോഷമോ തൊണ്ടവേദനയോ ഉണ്ടെങ്കില്‍ തുളസി ചേര്‍ത്ത ചായ ഉപയോഗിക്കുന്നത് ഗുണകരമാണ്. ചൂടുള്ള ചായയ്ക്കൊപ്പം ആന്റി-മൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയ തുളസി കൂടി ചേര്‍ക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം നല്‍കും. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഇത് വളരെ പ്രയോജനകരമാണ്.

Related Articles

Latest Articles