Pallan Shaiju Arrested
വയനാട്: പോലീസിനെ വെല്ലുവിളിച്ച് മുങ്ങിയ ഗുണ്ടാ നേതാവ് പല്ലൻ ഷൈജു (Pallan Shaiju Arrested) പിടിയിൽ. വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷൈജുവിനെ മലപ്പുറം കോട്ടക്കൽ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഈ പോലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെയുള്ള കേസില്‍ വാറന്‍റ് ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് ഷൈജു വയനാട്ടിലെ റിസോർട്ടിൽ നിന്നും പിടിയിലായത്.
മലപ്പുറം എസ്പിയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടാൻ വലവിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഈ കൊടുംക്രിമിനൽ പിടിയിലായത്. എന്നാൽ കഴിഞ്ഞ ദിവസമാണ് പോലീസിനെ വെല്ലുവിളിച്ചും പരിഹസിച്ചും ഷൈജു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചത്.
അതിർത്തിയിലും, കടലിലും താൻ ഉണ്ടെന്ന് പറഞ്ഞാണ് പോലീസിനെ ഇയാൾ വെല്ലുവിളിച്ചത്. തൃശ്ശൂരിൽ നിന്നും റൂറൽ പോലീസ് ഗുണ്ടാനിയമം കാപ്പ ചുമത്തി ഷൈജുവിനെ നാടുകടത്തിയിരുന്നു. പോലീസ് നാടുകടത്തിയതിന്റെ പ്രകോപനത്തിലാണ് ഇയാൾ പോലീസിനെ വെല്ലുവിളിച്ച് ഒരു വീഡിയോ സന്ദേശമിട്ടത്. അതേസമയം ഒരു വർഷത്തേയ്‌ക്ക് ആണ് തൃശ്ശൂർ ജില്ലയിൽ കാൽകുത്തുന്നതിൽ നിന്നും ഇയാളെ വിലക്കിയത്. ജില്ലയിൽ പ്രവേശിച്ചെന്ന് തെളിഞ്ഞാൽ, മൂന്ന് വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കുമെന്നാണ് പോലീസ് അറിയിച്ചത്.
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…
പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…