Tuesday, September 29, 2026

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്; മലപ്പുറം സ്വദേശിയില്‍ നിന്ന് തട്ടിയത് 38 ലക്ഷം; ഇടുക്കി സ്വദേശിനി ഷിജിമോള്‍

കൊച്ചി: മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവർന്ന് ഹണിട്രാപ് സംഘം. യുവാനിനെ കെണിയില്‍പ്പെടുത്തി വീഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു ഹണിട്രാപ് സംഘം.

തട്ടിപ്പിൽ ഇടുക്കി സ്വദേശിനി ഷിജിമോള്‍ പിടിയിലായി. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ വലിയ സംഘമുണ്ടെന്ന് പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം സെക്‌സ് റാക്കറ്റിനെ ചോദ്യം ചെയ്തയാളെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കൊച്ചിയില്‍ ഓട്ടോ റാണി എന്നറിയപ്പെടുന്ന സോളി ബാബു പോലീസ് പിടിയിലായിട്ടുണ്ട്. എറണാകുളം സ്വദേശി ജോയിയെ വധിക്കാനാണ് യുവതി ക്വട്ടേഷന്‍ നല്‍കിയത്.

കഴിഞ്ഞ 24ന് സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് ജോയിക്ക് നേരെ ആക്രമണമുണ്ടായിരുന്നു.എന്നാൽ അന്ന് പരിക്കേറ്റ ജോയി ഓടി രക്ഷപെടുകയായിരുന്നു.

Related Articles

Latest Articles