Monday, April 29, 2024
spot_img

ഗുണ്ടാ നേതാക്കൾക്കെതിരെ യോഗിയുടെ സർജിക്കൽ സ്ട്രൈക്ക്; നാലുവര്‍ഷത്തിനിടെ ഗുണ്ടാസംഘങ്ങളില്‍നിന്ന് നിന്നും കണ്ടുകെട്ടിയത് 1848 കോടി രൂപയുടെ സ്വത്തുക്കള്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഗുണ്ടാസംഘങ്ങളില്‍നിന്ന് 1848 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2017 മാര്‍ച്ച് 20 മുതല്‍ 2021 ജൂണ്‍ 20 വരെയുള്ള കാലയളവില്‍ പോലീസ് നടപടികളില്‍ കൊല്ലപ്പെട്ടത് 139 ക്രിമിനലുകളാണ്. 43,294 പേര്‍ക്കെതിരേ ഗുണ്ടാനിയമ പ്രകാരം കേസെടുത്തതായും ഉത്തര്‍പ്രദേശ് പോലീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഗുണ്ടാ തലവന്മാര്‍ക്കെതിരെയും, ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെയും ശക്തമായ നടപടിയാണ് ഉത്തര്‍പ്രദേശില്‍ സ്വീകരിച്ചുക്കൊണ്ടിരിക്കുന്നത്.

ഇതിനിടെ, ഗുണ്ടാനിയമം അനുസരിച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി ഗുണ്ടാ നേതാവായ മുഖ്താര്‍ അന്‍സാരിയുടെ സംഘത്തിലുള്ള 248 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചതായും ഇവരുടെ 222 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായും എ.ഡി.ജി. പ്രശാന്ത്കുമാര്‍ പറഞ്ഞു. നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ആതിഖ് അഹമ്മദ് എന്ന ഗുണ്ടാത്തലവന്റെ 350 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇയാളുടെ സംഘത്തിലെ 65 പേര്‍ക്കെതിരേ നടപടിയെടുത്തു. കൊടുംകുറ്റവാളിയായ സുന്ദര്‍ ഭാട്ടിയയുടെയും കൂട്ടാളികളുടെയും 63 കോടിയുടെ സ്വത്തും കണ്ടുകെട്ടി.

ഗുണ്ടാത്തലവനായ കുണ്ഡു സിങ്ങിന്റെ 24 കൂട്ടാളികളുടെ 19 കോടി രൂപയുടെ സ്വത്തും സര്‍ക്കാരിലേക്ക് പിടിച്ചെടുത്തു. ഇക്കാലയളവില്‍ കൃത്യമായ പ്രോസിക്യൂഷന്‍ നടപടികള്‍ കാരണം മുസാഫര്‍നഗറിലെ സഞ്ജീവ്, ലഖ്‌നൗവിലെ ബാബ്ലു ശ്രീവാസ്തവ, സുന്ദര്‍ഭാട്ടി, സിങ് രാജ് ഭാട്ടി തുടങ്ങിയവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്താനായെന്നും എ.ഡി.ജി. വിശദീകരിച്ചു. ഇതിനുപുറമെ ആതിഖ് അഹമ്മദ് എന്ന ഗുണ്ടാത്തലവന്റെ 350 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles