Sunday, May 19, 2024
spot_img

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം; വരുന്നത് സുപ്രധാനമായ 17 ബില്ലുകള്‍

ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം. തിങ്കളാഴ്ച മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം നടക്കും. ഇരുസഭകളും രാവിലെ 11 മുതല്‍ വൈകിട്ട് ആറ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭയില്‍ 280 അംഗങ്ങള്‍ക്ക് ചേംബറിലും 259 പേര്‍ക്ക് ഗ്യാലറിയിലുമാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

എൻഡിഎ നേതാക്കളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. സഭയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ലോക് സഭ എംപി മാരുടെ യോഗവും വിളിച്ചിട്ടുണ്ട്. നിർണായകമായ 38 ബില്ലുകള്‍ സമ്മേളനത്തിൽ പരിഗണിക്കും. വൈദ്യുതി ഭേദഗതി ബില്ലുൾപ്പെടെ 17 എണ്ണം പുതിയതാണ്‌. ലിമിറ്റഡ്‌ ലയബിലിറ്റി പാർട്‌ണർഷിപ് ഭേദഗതി ബിൽ, പെൻഷൻഫണ്ട്‌ റെഗുലേറ്ററി ഭേദഗതി ബിൽ എന്നിവയും പുതിയവയിലുൾപ്പെടും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles