Thursday, October 8, 2026

സത്യമറിയണം !!! മമത ബാനർജിയുടെ ആവശ്യം തള്ളി ഗവർണർ ഡോ. സി വി ആനന്ദബോസ്; മുർഷിദാബാദ് നാളെ തന്നെ സന്ദർശിക്കും

വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലിയുള്ള സംഘർഷം നടക്കുന്ന മുർഷിദാബാദിലേക്കുള്ള സന്ദർശനം മാറ്റിവയ്ക്കണമെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം തള്ളി ഗവർണർ ഡോ. സി വി ആനന്ദബോസ്. തനിക്ക് നേരിട്ട് കണ്ട് യാഥാർഥ്യം മനസിലാക്കണമെന്നും സ്ഥിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊൽക്കത്തയിൽ അക്രമത്തിന് ഇരയായവരെ സന്ദർശിച്ച ശേഷം അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുർഷിദാബാദ് കലാപത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ മുർഷിദാബാദ് സന്ദർശിക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സന്ദർശനം നീട്ടണമെന്ന് മമത അഭ്യർത്ഥന നടത്തിയത്. അക്രമത്തെ പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു .

Related Articles

Latest Articles