Saturday, May 18, 2024
spot_img

ഇരുണ്ടുകൂടിയ കാർമേഘം നീങ്ങി ബജറ്റ് അവതരിപ്പിക്കാൻ തടസ്സമില്ലെന്ന് തെലങ്കാന ഗവർണർ വ്യക്തമാക്കി;ഹര്‍ജി പിൻവലിച്ച് സർക്കാർ

ഹൈദരാബാദ് : തെലങ്കാനയിൽ ബജറ്റ് അവതരിപ്പിക്കാൻ തടസ്സം ഉണ്ടാകില്ലെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യക്തമാക്കി. ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി ബജറ്റ് അവതരണം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച തന്നെ നടക്കുമെന്ന് ഗവർണറുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ബജറ്റിന് അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ നൽകിയിരുന്ന ഹർജി സംസ്ഥാന സർക്കാർ പിൻവലിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു സംബന്ധിച്ച് സർക്കാർ ഭാഗത്തുനിന്ന് പ്രതികരണം ലഭിക്കാത്തതിനാലാണ് ബജറ്റിന് അനുമതി നൽകുന്നത് നീണ്ടുപോകുന്നതെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിൽ വാദിച്ചു.

കഴിഞ്ഞ ആഴ്ച തന്നെ വെള്ളിയാഴ്ച നടക്കുന്ന ബജറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട ഫയലുകൾ ഗവർണറുടെ ഓഫിസിലേക്ക് അയച്ചിരുന്നു. എന്നാൽ അനുമതി നൽകാൻ ഗവർണർ തയാറാകാത്തതിനാലാണ് സർക്കാർ കോടതിയെ സമീപിച്ചത്.

Related Articles

Latest Articles