Saturday, January 10, 2026

ഗവർണ്ണർ പുതിയ പോർമുഖം തുറന്നു മറുപടിയില്ലാതെ സർക്കാർ

വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിഷയങ്ങളോട് കൃത്യമായി പ്രതികരിക്കുന്നയാളാണ് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് വിഷയത്തിലും ഭരണഘടന ഉയർത്തിപ്പിടിക്കുന്നയാൾ. അതുകൊണ്ടു തന്നെ സംവാദങ്ങളിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ആർക്കും സാധ്യമല്ല. അദ്ദേഹം ഉയർത്തിയ പല വിവാദങ്ങളിലും മറുപടിയില്ലാതെ മുഖ്യമന്ത്രിയും കൂട്ടരും ഓടുന്നത് നമ്മൾ പല തവണ കണ്ടു. ഗവർണ്ണറുടെ പേർസണൽ സ്റ്റാഫായി ബിജെപി നേതാവ് ഹരി എസ് കർത്തയെ നിയമിച്ചതിൽ സർക്കാരിന് അതൃപ്തിയുണ്ടെന്ന് നേരെത്തെ വാർത്തകളുണ്ടായിരുന്നു. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റോഫായി ഹരി എസ്. കര്‍ത്തയുടെ നിയമനം വന്നതിനെതിരേ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചത്. ഗവര്‍ണറുടെ താത്പര്യം കൊണ്ടുമാത്രമാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രിയുടെ വിയോജനത്തോടെയാണ് ഉത്തരവ് ഇറങ്ങിയതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സജീവമായി പാർട്ടി പ്രവർത്തനത്തിലുള്ളയാളെ പേർസണൽ സ്റ്റാഫായി നിയമിക്കരുതെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടുവത്രേ. ആരാണിത് പറയുന്നതെന്നോർക്കണം. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിൽ പാർട്ടിക്കാർ വരുന്നത് സ്വാഭാവികം പക്ഷെ പല വകുപ്പുകളിലും മന്ത്രിമാരെ ഒതുക്കി ആ വകുപ്പ് ഭരിക്കുന്നത് തന്നെ പേർസണൽ സ്റ്റാഫുകളാണ് എന്നതാണ് സംസ്ഥാനത്തിന്റെ നില. പുതുമുഖങ്ങളായ ഏകദേശം എല്ലാ മന്ത്രിമാരുടെയും വകുപ്പുകളിൽ മുതിർന്ന പാർട്ടി പ്രവർത്തകരെ നിയമിച്ചിരുന്നു. സത്യത്തിൽ ഇവരാണ് പാവ മന്ത്രിമാർക്ക് വേണ്ടി വകുപ്പ് ഭരിക്കുന്നത്. ഈ സംവിധാനത്തിന്റെ ഉപജ്ഞാതാവായ പിണറായി വിജയനാണ് ഗവർണറെ ഉപദേശിക്കാൻ ചെല്ലുന്നത്. പക്ഷെ കളി ഗവർണറോട് വേണ്ട. തല പോയാലും പറയാനുള്ളത് പറയും. പേഴ്‌സണല്‍ സ്റ്റോഫായി ഹരി എസ്. കര്‍ത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലയിടേണ്ടതില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. മറ്റൊരു കാര്യം കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിലേക്ക് നടത്തുന്ന രണ്ടു വർഷ നിയമനം അത്ര നല്ലതല്ലെന്ന് ഗവർണ്ണർ ഓർമ്മപ്പെടുത്തി. എന്താണ് രണ്ടുവര്ഷ നിയമനമെന്ന് നമുക്കറിയാമല്ലോ. അതായത് രണ്ടു വര്ഷം പേഴ്‌സണൽ സ്റ്റാഫായി ജോലിചെയ്താൽ അയാൾ ആജീവനാന്ത പെൻഷൻ ലഭിക്കും. പിണറായി സർക്കാർ തുടക്കം മുതൽ ചെയ്യുന്നത് പാർട്ടി പ്രവർത്തകരെ മാത്രിമാരുടെ പേർസണൽ സ്റാഫിലേക്ക് നിയമിക്കുന്നു. അവർ രണ്ട് വർഷം അവിടെ ജോലി ചെയ്യുന്നു. പെൻഷന് അർഹത നേടുന്നു രാജി വയ്ക്കുന്നു പാർട്ടിയിൽ തിരിച്ചെത്തി പ്രവർത്തിക്കുന്നു. രാജി വച്ച പ്രവർത്തകർക്ക് പകരം മറ്റൊരു ബാച്ച് കയറുന്നു ഇങ്ങനെ പരമാവധി പ്രവർത്തകർക്ക് പെൻഷൻ തരപ്പെടുത്തിക്കൊടുത്ത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഖജനാവിലെ പണം പാർട്ടിക്കാർക്ക് വെറുതെ എടുത്ത് കൊടുക്കുന്ന ഏർപ്പാട് കാണിക്കുന്ന പിണറായി വിജയൻ തന്നെ ഉപദേശിക്കാൻ വരണ്ട എന്ന് ഗവർണ്ണർ തുറന്നടിച്ചു. ഹരി എസ് കർത്തയുടേത് രാഷ്ട്രീയ നിയമനമാണ് എന്നതിൽ തർക്കമൊന്നുമില്ല. രാജ്യം ഭരിക്കുന്നത് ബിജെപി യാണ്. ഗവർണ്ണറുടെ ഓഫിസിൽ ഒരു ബിജെപി നേതാവിന്റെ ആവശ്യമുണ്ട് എന്നവർക്ക് തോന്നിയാൽ അതിൽ തെറ്റ് പറയാനാവില്ല. കാരണം ബിജെപി ക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അതവർ മാന്യമായി ചെയ്തു. പക്ഷെ സംസ്ഥാനത്തുടനീളം പിൻവാതിൽ നിയമനങ്ങൾ നടത്തുന്ന പിണറായിക്ക് ഇത് ചോദ്യം ചെയ്യാൻ എന്തവകാശമാണുള്ളത് എന്ന് പച്ചക്ക് ചോദിച്ചിരിക്കുകയാണ് ഗവർണ്ണർ

Related Articles

Latest Articles