Monday, September 21, 2026

മിണ്ടാപ്രാണികൾക്കും രക്ഷയില്ല പശുക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; രാജസ്ഥാൻ സ്വദേശികളായ നാലുപേർ പിടിയിൽ

ജയ്പുര്‍: പശുക്കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയിൽ. രാജസ്ഥാനിലെ (Rajasthan) അൽവാർ ജില്ലയിലെ ചോപങ്കിയിലെ മലയോര പ്രദേശത്താണ് സംഭവം. സുബൈര്‍, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിൻ്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിൻ്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

റോഡിൽ കിടക്കുന്ന പശുക്കുട്ടിയെ പ്രതികളിൽ ഒരാൾ ബലാത്സംഗം ചെയ്യുന്നതും മറ്റൊരു പ്രതി അതിനെ പിടിച്ചുവയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. മൂന്നാമത്തെയാൾ വീഡിയോ ചിത്രീകരിച്ചു.20നും 22നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. പശുക്കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കി. പശു മോഷണവും അതുമായി ബന്ധപ്പെട്ട് പൊലീസും മോഷ്ടാക്കളും തമ്മില്‍ ഏറ്റുമുട്ടലും ആള്‍ക്കൂട്ട ആക്രമണവുമടക്കം നിരവധി പ്രശ്‌നങ്ങള്‍ പ്രദേശത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles