Sunday, May 12, 2024
spot_img

കാലിക്കറ്റ് സർവകലാശാലയിൽ രണ്ടും കൽപ്പിച്ച് ഗവർണർ !എസ്എഫ്ഐ കെട്ടിയ ബാനറുകള്‍ നീക്കംചെയ്യാന്‍ നിർദേശം; ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് സംബന്ധിച്ച് വൈസ് ചാന്‍സിലറോട് വിശദീകരണം തേടും

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ കെട്ടിയ ബാനറുകള്‍ നീക്കംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർദേശം നൽകി. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് സംബന്ധിച്ച് വൈസ് ചാന്‍സിലറോട് വിശദീകരണം ചോദിക്കാൻ രാജ്ഭവന്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഇന്ന് ക്യാമ്പസ് സന്ദർശിച്ച് നടക്കുന്നതിനിടെയാണ് ബാനറുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. കാംപസിലെ റോഡില്‍ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചതിനു ശേഷമാണ് ബാനറിലെ വാക്കുകള്‍ അടക്കം എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം രാജ്ഭവന്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചത്. ബാനറുകള്‍ എന്തുകൊണ്ടാണ് ഇവിടെനിന്ന് നീക്കാത്തതെന്ന് പോലീസുകാരോടും ഗവര്‍ണര്‍ ആരാഞ്ഞു.

സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിഗവര്‍ണര്‍ക്കെതിരേ ഇന്നലെയാണ് സര്‍വകലാശാല കാമ്പസില്‍ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്‌ഐ സ്ഥാപിച്ചത്.

Related Articles

Latest Articles