Wednesday, May 15, 2024
spot_img

പോര് വിളി !സമൂഹ മാദ്ധ്യമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ ! കമന്റിന് താഴെ പോലീസുകാരന് അസഭ്യവർഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പോസ്റ്റിന് താഴെ കടയ്ക്കലിൽ എത്തുമ്പോൾ കാണാമെന്നാണ് പോലീസ് ഉദ്യോഗസ്ഥനായ എം എസ് ഗോപീകൃഷ്ണന്റെ കമന്റ്. കമന്റിന് താഴെയുള്ള തുടര്‍ കമന്റുകളില്‍ പോലീസുകാരനുള്ള അസഭ്യ വർഷമാണ്.

നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാട്ടുന്ന കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് വലിയ വിവാദമായി നില്‍ക്കുന്നതിനിടെയാണ് എസ്കോർട്ട് ഉദ്യോഗസ്ഥന്റെ വെല്ലുവിളി.

ആലപ്പുഴ കൈതവനയില്‍ വാഹനം തടയാന്‍ ശ്രമിച്ചവരെ സുരക്ഷാഉദ്യോഗസ്ഥര്‍ തന്നെ ലാത്തിയുമായി തല്ലിയത് വൻ വിമർശനമാണ് ക്ഷണിച്ച് വരുത്തിയത്. എന്നാല്‍, ഇവയെല്ലാം ന്യായീകരിക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്

Related Articles

Latest Articles